ആഗോള സമർപ്പിത ദിനാചരണത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സമർപ്പിതർക്കായുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ആതുര ശുശ്രൂഷ മേഖലയിൽ ഹൈറേഞ്ചിൽ സ്തുതിർഹമായ സേവനം കാഴ്ചവച്ച സി. ജ്യോതിസ് സി.എസ്.എൻ, അജപാലന ശുശ്രൂഷയിൽ തനതായ സംഭാവനകൾ നൽകിയ സി. മേബിൾ സി.എം.സി, മിഷൻ പ്രവർത്തനങ്ങളിൽ തീക്ഷ്ണമായ ശുശ്രൂഷ നിർവഹിക്കുന്ന സി. റെജി പന്തലാനി എസ്.എ.ബി.എസ്, ഹോമിയോ ചികിത്സ വഴി ആയിരങ്ങൾക്ക് ആശ്വാസം പകരുന്ന ഡോ.സി. ഡെനി മരിയ എസ്.എച്ച്, സാമൂഹിക പ്രവർത്തനങ്ങളിൽ വലിയ സംഭാവനകൾ നൽകിയ സി. ലീജ എസ്.ഡി, എന്നിവർക്കും പാലിയേറ്റീവ് കെയർ ഉൾപ്പെടെയുള്ള സ്നേഹ സാന്ത്വന ശുശ്രൂഷൾകൊണ്ട് ശ്രദ്ധേയമായ എഫ്.സി.സി അനാവിം സെന്റർ മുരിക്കാശ്ശേരി, അനാഥരാക്കപ്പെട്ട അമ്മമാരെ ശുശ്രൂഷിക്കുന്ന ദൈവദാൻ സെന്റർ തങ്കമണി എന്നീ സ്ഥാപനങ്ങൾക്കുമാണ് അവാർഡുകൾ നൽകുന്നത്. ഫെബ്രുവരി രണ്ടിന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കുന്ന ഇടുക്കി രൂപതാ സമർപ്പിത സംഗമത്തിൽ രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അവാർഡുകൾ വിതരണം ചെയ്തു.