മദ്യവർജനം സമൂഹത്തിന്റെ അനിവാര്യത: മോൺ. ജോസ് പ്ലാച്ചിക്കൽ
മദ്യവർജനം നവ സമൂഹസൃഷ്ടിക്ക് അനിവാര്യമാണന്ന് ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ പറഞ്ഞു. മദ്യവിരുദ്ധ സമിതി ഇടുക്കി രൂപതാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങൾ തകർക്കുന്ന സാമൂഹികവിപത്തായി മദ്യം മാറിയിരിക്കുന്നു. കുട്ടികളും യുവജനങ്ങളുമെല്ലാം ഇതിലേക്ക് ആകർഷിക്കപ്പെടുന്നത് ആപത്കരമാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഈ സാമൂഹിക വിപത്തിൽ നിന്ന് പൊതു സമൂഹത്തെ രക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മദ്യവിരുദ്ധ സമിതി രൂപതാ പ്രസിഡന്റ് ശ്രീ. സിൽബി ചുനയമ്മാക്കൽ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി രൂപതാ ഡയറക്ടർ ഫാ.തോമസ് വലിയമംഗലം മുഖ്യപ്രഭാഷണം നടത്തി. രൂപതാ സമിതിയിൽ 10 വർഷം പൂർത്തിയാക്കിയവരെ യോഗം ആദരിച്ചു.
രൂപത ജനറൽ സെക്രട്ടറി റോജസ് എം ജോർജ്, സി. ലീജ എസ് ഡി, കെ സി വൈ എം രൂപത പ്രസിഡന്റ് ജെറിൻ ജെ പട്ടാംകുളം, മാതൃവേദി വൈസ് പ്രസിഡന്റ് മിനി മാറാമറ്റം,സിജോ ഇലന്തൂർ തുടങ്ങിയവർ പ്രസംഗിച്ചു..